'മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്': എം.വി ഗോവിന്ദൻ

Last Updated:

സർക്കാരിനെയും, എസ് എഫ് ഐ യെയും വിമർശിച്ചാൽ കേസ് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. അത് അടർത്തി എടുത്ത് ഉപയോഗിച്ചതാണെന്നും എം വി ഗോവിന്ദൻ

എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. പത്രത്തിൽ കണ്ട കാര്യമാണ്. ക്രൈം ബ്രാഞ്ചും പറഞ്ഞുവെന്നും വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വൻ നേട്ടങ്ങൾ കൈവരിച്ചു. മാധ്യമ സ്വാതന്ത്ര്യം- ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യമായ ഇന്ത്യയോട് കേരളത്തെ താരതമ്യ പ്പെടുത്തുന്നു. പത്ര സ്വാതന്ത്ര്യത്തിനും, മാധ്യമ സ്വതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ബി ബി സി വിഷയത്തിൽ കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിനെയും, എസ് എഫ് ഐ യെയും വിമർശിച്ചാൽ കേസ് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. അത് അടർത്തി എടുത്ത് ഉപയോഗിച്ചതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ വായ്പ പരിധി കുറച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. 40000 കോടിയോളം രൂപ കിട്ടാതിരിന്നിട്ടും ട്രഷറി പൂട്ടാതെ കേരളം നിലനിന്നു. 26000 കോടി രൂപ അധിക വിഭവമായി സമാഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ കത്തുകയാണ്. ആർഎസ്എസും ബിജെപിയും കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. അമിത് ഷാ മണിപ്പൂരിൽ എത്തിയതിന് ശേഷം കലാപം ആളിക്കത്തി. എഐ ക്യാമറ, കെ- ഫോൺ സർക്കാരിന്റെ വികസന നേട്ടമാണ്. ഇവയിൽ ഒരു അഴിമതിയുമില്ല. കുറ്റകൃത്യങ്ങൾ തടയാൻ Al ക്യാമറയിലൂടെ കഴിയും. പ്രതിപക്ഷം സമരം നടത്തുമെന്നെല്ലാം പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും ജനങ്ങൾ ഓർക്കരുത് എന്ന നിലയിൽ പ്രതിപക്ഷം ക്യാമ്പയ്ൻ നടത്തി. മാധ്യമങ്ങളെയും ഇതിനായി ഉപയോഗിച്ചു. കള്ള പ്രചാര വേല നടത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
advertisement
രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ഒരാൾക്കെതിരെയും കേസ് എടുത്തിട്ടില്ല. കോൺഗ്രസിൽ ഇപ്പോൾ തമ്മിലടിയാണ് നടക്കുന്നത്. സിഐടിയു നേതാവ് പി കെ അനിൽ കുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി. തെറ്റായ പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്': എം.വി ഗോവിന്ദൻ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement