മത്സരിക്കാനുള്ള തീരുമാനം കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 11 വർഷമായി. എന്നിരുന്നാലും, ഇപ്പോഴും ഇടതുപക്ഷ അനുയായിയാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ തകർന്നതിൽ പ്രതിഷേധിക്കുന്നവരുടെ കൂടെയാണ് താനെന്നു സുരേഷ്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ നാല് അപ്പീലുകൾ ഫയൽ ചെയ്തിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ഇപ്പോഴും വ്യക്തമല്ല. മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് വ്യക്തമാക്കി.
advertisement
സുരേഷ് ഏറെക്കാലം വി.എസിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു. പാലക്കാട് സ്വദേശിയായ സുരേഷ്, 2001ൽ വി.എസ്. എംഎൽഎ ആയിരുന്നപ്പോൾ മലമ്പുഴയിൽ നിന്നാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. അന്ന് പ്രാദേശിക സി.പി.എം. കേഡറായിരുന്ന സുരേഷിനെ പാർട്ടി എം.എൽ.എ. ഓഫീസിലേക്ക് നിയമിച്ചു. ഒരു വർഷത്തിനുശേഷം, അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായി. 2013 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പ്രതിപക്ഷ നേതാവായിരിക്കെയും മുഖ്യമന്ത്രിയായപ്പോഴും വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു സുരേഷ്. വി.എസിന്റെ നിഴലായി ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം സുരേഷുണ്ടായിരുന്നു. എസ്.എഫ്.ഐ.യിലൂടെ സി.പി.എമ്മിലെത്തിയ വ്യക്തിയാണ് സുരേഷ്.
"എംഎൽഎ ആയിരുന്ന കാലത്ത്, മണ്ഡലത്തിലെ കാര്യങ്ങൾ, അവിടുത്തെ പ്രശ്നങ്ങൾ, ജനങ്ങളുടെ പരാതികൾ എന്നിവ പരിശോധിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഒരു വർഷത്തിനുശേഷം, അദ്ദേഹം എന്നോട് അദ്ദേഹത്തിന്റെ സ്റ്റാഫിൽ ചേരാൻ ആവശ്യപ്പെട്ടു," സുരേഷ് മുൻപ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ ഒരു ബഹുജന നേതാവായി രൂപാന്തരപ്പെടുന്നത് നേരിൽക്കണ്ടയാളാണ് സുരേഷ്. "അതുവരെ പാർട്ടിയിൽ അദ്ദേഹം ഒരു കർക്കശക്കാരനായ കമ്മ്യൂണിസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ 2001ൽ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റെടുത്ത ശേഷം, വി.എസ്. സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട്, ഒരു ബഹുജന നേതാവായി. തന്റെ മുന്നിൽ വയ്ക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഗൗരവം അദ്ദേഹം തൽക്ഷണം മനസ്സിലാക്കിയ രീതി എന്നെ ആകർഷിച്ചു. 70 വയസ്സുള്ളപ്പോൾ പോലും, ഏത് പ്രായത്തിലുള്ളവരുമായും, ഏത് വിഭാഗത്തിലുമുള്ള ആളുകളുമായും ഒരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു." എന്ന് സുരേഷ്
ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതൽ 2016 വരെ നാല് തവണ മലമ്പുഴയിൽ നിന്ന് വി.എസ്. വിജയിച്ചു. കഴിഞ്ഞ തവണ എ. പ്രഭാകരൻ സ്ഥാനാർത്ഥിയായിരുന്നു. 25,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു അദ്ദേഹം.
Summary: Congress is trying to field former Chief Minister V.S. Achuthanandan's personal assistant A. Suresh from Malampuzha in Palakkad. Suresh confirmed that Congress's state leaders have approached him. Congress believes that if Suresh is fielded, it will be able to make gains in Malampuzha, a Left stronghold. Malampuzha is the constituency where E.K. Nayanar and V.S. Achuthanandan contested. V.S. won from Malampuzha four times from 2001 to 2016
