TRENDING:

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം; പത്തനാപുരത്ത് നാളെ ഹര്‍ത്താൽ

Last Updated:

പത്തനാപുരം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍. പത്തനാപുരം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
advertisement

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്ക് പറ്റി.

Also Read ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ട് വയസുകാരനായ മലയാളി; ദ്യുതിത് നേട്ടം സ്വന്തമാക്കിയത് ഓർമ്മ ശക്തിയുടെ മികവില്‍

advertisement

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച വെട്ടിക്കവല കോക്കാട് ക്ഷീര ഉല്‍പാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. പരിപാടിയില്‍ പഞ്ചായത്തംഗത്തെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നാണ് കരിങ്കൊടി കാണിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം; പത്തനാപുരത്ത് നാളെ ഹര്‍ത്താൽ
Open in App
Home
Video
Impact Shorts
Web Stories