TRENDING:

പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രഘുനാഥ് ബിജെപിയിലേക്ക്

Last Updated:

2021ൽ പിണറായി വിജയനെതിരെ ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പിണറായി വിജയനെതിരെ ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്ന് രാജിവച്ച സി രഘുനാഥ്‌ ആണ് ബിജെപിയിൽ ചേരുന്നത്. ഇന്ന്‌ വൈകിട്ട് ഡൽഹിൽ വെച്ച് ബിജെപി അഖിലേന്ത്യ അധ്യക്ഷൻ ജെപി നദ്ദ അംഗത്വം നൽകും.
advertisement

2021ൽ പിണറായി വിജയനെതിരെ ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. ഈ മാസം പത്തിനാണ് കോൺഗ്രസ് വിടുന്നതായി രഘുനാഥ് പ്രഖ്യാപിച്ചത്.

പിണറായിക്കെതിരെ ധർമടത്ത് മത്സരിച്ച തുടർച്ചയായ രണ്ടാമത്തെ കോൺഗ്രസ് നേതാവും പാർട്ടി വിട്ടു

50123 വോട്ടുകൾക്കാണ് പിണറായി വിജയൻ ജയിച്ചത്. പിണറായിക്ക് 59 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചപ്പോൾ സി രഘുനാഥിന് 28.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

കോൺഗ്രസിന് വേട്ടക്കാരന്‍റെ മനസാണെന്നാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചു കൊണ്ട് രഘുനാഥ് പറഞ്ഞത്. കണ്ണൂർ കോർപറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് താൻ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2016ൽ പിണറായി വിജയനെതിരെ മത്സരിച്ച് തോറ്റ മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന് പിന്നീട് പുറത്താക്കുകയായിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. അതിന് മുമ്പ് ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് മമ്പറം ദിവാകരൻ രംഗത്തെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രഘുനാഥ് ബിജെപിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories