advertisement

പിണറായിക്കെതിരെ ധർമടത്ത് മത്സരിച്ച തുടർച്ചയായ രണ്ടാമത്തെ കോൺഗ്രസ് നേതാവും പാർട്ടി വിട്ടു

Last Updated:

കോൺഗ്രസിന് വേട്ടക്കാരന്‍റെ മനസാണെന്ന് പാർട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സി രഘുനാഥ് പറഞ്ഞു

സി രഘുനാഥ്
സി രഘുനാഥ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച രണ്ടാമത്തെ കോൺഗ്രസ് നേതാവും പാർട്ടി വിട്ടു. 2021ലെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥാണ് കഴിഞ്ഞ ദിവസം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. 2016ൽ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.
കോൺഗ്രസിന് വേട്ടക്കാരന്‍റെ മനസാണെന്ന് പാർട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സി രഘുനാഥ് പറഞ്ഞു. കണ്ണൂർ കോർപറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് താൻ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയതെന്നും ഇദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസിക്കും എഐസിസിക്കും നൽകിയതായും സി രഘുനാഥ് പറഞ്ഞു.
2021ൽ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച സി രഘുനാഥ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 50123 വോട്ടുകൾക്കാണ് പിണറായി വിജയൻ ജയിച്ചത്. പിണറായിക്ക് 59 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചപ്പോൾ സി രഘുനാഥിന് 28.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
advertisement
2016ൽ പിണറായി വിജയനെതിരെ മത്സരിച്ച് തോറ്റ മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന് പിന്നീട് പുറത്താക്കുകയായിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. അതിന് മുമ്പ് ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് മമ്പറം ദിവാകരൻ രംഗത്തെത്തിയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവായിരുന്ന പി എസ് പ്രശാന്തും പിന്നീട് പാർട്ടി വിട്ടിരുന്നു. നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പ്രശാന്ത്, ഭക്ഷ്യമന്ത്രി ജി ആർ അനിലിനോടാണ് തോറ്റത്. തന്‍റെ തോൽവിക്ക് പിന്നിൽ ഡിസിസി അധ്യക്ഷൻ പാലോട് രവിയാണെന്ന് ആരോപിച്ചുകൊണ്ട് പ്രശാന്ത് പാർട്ടി വിടുകയായിരുന്നു. പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു. നിലവിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റാണ് പി എസ് പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എ പി അനിൽകുമാറും കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു. അദ്ദേഹവും പിന്നീട് സിപിഎമ്മിൽ ചേർന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായിക്കെതിരെ ധർമടത്ത് മത്സരിച്ച തുടർച്ചയായ രണ്ടാമത്തെ കോൺഗ്രസ് നേതാവും പാർട്ടി വിട്ടു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement