TRENDING:

Assembly Election 2021 | വട്ടിയൂർക്കാവിൽ വീണ എസ് നായർ, കുണ്ടറയിൽ വിഷ്ണുനാഥ്; ധർമടം ഒഴികെയുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Last Updated:

തവനൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലാണ് സ്ഥാനാർഥി. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശുമാണ് സ്ഥാനാർഥികൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും കുണ്ടറയിൽ പി.സി വിഷ്ണുനാഥും  മത്സരിക്കും. തവനൂരില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലാണ് സ്ഥാനാർഥി. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശുമാണ്  സ്ഥാനാർഥികൾ. ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുമെന്നു പ്രഖ്യാച്ച സാഹചര്യത്തിൽ അവരെ കോൺഗ്രസ് പിന്തുണച്ചേക്കും.
advertisement

തർക്കത്തെ തുടർന്നാണ് ഈ സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്. അതേസമയം വട്ടിയൂർക്കാവിൽ സജീവമായി പരിഗണിച്ചിരുന്ന ജ്യോതി വിജയകുമാറിനും നിലമ്പൂരിൽ പരിഗണിച്ച ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതത്വത്തിനൊടുവിൽ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും എ. പി അനിൽകുമാർ വണ്ടൂരിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വീണ്ടും മത്സരിക്കും.

advertisement

സ്ഥാനാര്‍ത്ഥികള്‍

കാസർകോട്

ഉദുമ - ബാലകൃഷണന്‍ പെരിയ

കാഞ്ഞങ്ങാട് - പി വി സുരേഷ്

കണ്ണൂർ

പയ്യന്നൂര്‍ - എം പ്രദീപ് കുമാര്‍

കല്യാശേരി - ബ്രജേഷ് കുമാര്‍

തളിപ്പറമ്ബ് - അബ്ദുള്‍ റഷീദ് പി വി

ഇരിക്കൂര്‍ - സജീവ് ജോസഫ്

കണ്ണൂര്‍ - സതീശന്‍ പാച്ചേനി

തലശേരി - എം പി അരവിന്ദാക്ഷന്‍

പേരാവൂര്‍ - സണ്ണി ജോസഫ്

വയനാട്

മാനന്തവാടി - പി കെ ജയലക്ഷ്മി

advertisement

ബത്തേരി - ഐസി ബാലകൃഷ്ണന്‍

കൽപറ്റ- ടി സിദ്ധിഖ്

കോഴിക്കോട്

നാദാപുരം - കെ പ്രവീണ്‍ കുമാര്‍

കൊയിലാണ്ടി - എന്‍ സുബ്രഹ്‌മണ്യന്‍

ബാലുശേരി - ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട് നോര്‍ത്ത് - കെ.എം അഭിജിത്ത്

ബേപ്പൂര്‍ - പി എം നിയാസ്

മലപ്പുറം

വണ്ടൂര്‍ - എ പി അനില്‍കുമാര്‍

പൊന്നാനി - എ എം രോഹിത്

പാലക്കാട്

തൃത്താല - വിടി ബല്‍റാം

ഷൊര്‍ണ്ണൂര്‍ - ടി.എച്ച്‌ ഫിറോസ് ബാബു

advertisement

ഒറ്റപ്പാലം - ഡോ.പി.ആര്‍ സരിന്‍

പാലക്കാട് - ഷാഫി പറമ്ബില്‍

മലമ്പുഴ - എസ്.കെ അനന്തകൃഷ്ണന്‍

തരൂര്‍ - കെ.എ ഷീബ

ചിറ്റൂര്‍ - സുമേഷ് അച്യുതന്‍

ആലത്തൂര്‍ - പാളയം പ്രദീപ്

തൃശൂർ

ചേലക്കര - സി സി ശ്രീകുമാര്‍

കുന്നംകുളം - കെ.ജയശങ്കര്‍

മണലൂര്‍ - വിജയ ഹരി

വടക്കാഞ്ചേരി - അനില്‍ അക്കര

ഒല്ലൂര്‍ - ജോസ് വെള്ളൂര്‍

തൃശൂര്‍ - പദ്മജ വേണുഗോപാല്‍

നാട്ടിക - സുനില്‍ ലാലൂര്‍

advertisement

കൈപ്പമംഗലം - ശോഭ സുബിന്‍

പുതുക്കാട് - അനില്‍ അന്തിക്കാട്

ചാലക്കുടി - ടിജെ സനീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍ - എംപി ജാക്‌സണ്‍

Also Read- 'സ്ഥാനാർഥിയാകാൻ ബിജെപി ഇടനിലക്കാർ സമീപിച്ചു'; കോടികൾ വാഗ്ദാനമെന്ന് എംഎ വാഹിദ്

എറണാകുളം

പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി

അങ്കമാലി - റോജി എം ജോണ്‍

ആലുവ - അന്‍വര്‍ സാദത്ത്

പറവൂര്‍ - വി ഡി സതീശല്‍

വൈപ്പിന്‍ - ദീപക് ജോയ്

കൊച്ചി - ടോണി ചമ്മിണി

തൃപ്പൂണിത്തുറ - കെ ബാബു

എറണാകുളം - ടി.ജെ വിനോദ്

തൃക്കാക്കര - പിടി തോമസ്

കുന്നത്ത് നാട് - വി പി സജീന്ദ്രന്‍

മൂവാറ്റുപുഴ - മാത്യം കുഴല്‍ നാടന്‍

ഇടുക്കി

ദേവികുളം - ഡി. കുമാര്‍

ഉടുമ്ബന്‍ചോല - അഡ്വ.ഇ.എം അഗസ്തി

പീരുമേട് - സിറിയക് തോമസ്

കോട്ടയം

വൈക്കം - ഡോ. പി.ആര്‍ സോന

കോട്ടയം - തിരുവഞ്ചൂര്‍

പുതുപ്പളളി - ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പള്ളി - ജോസഫ് വാഴക്കന്‍

പൂഞ്ഞാര്‍ - ടോമി കല്ലാനി

ആലപ്പുഴ

അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍

ചേര്‍ത്തല - എസ് ശരത്

ആലപ്പുഴ - ഡോ.കെ.എസ് മനോജ്

അമ്പലപ്പുഴ - എം ലിജു

ഹരിപ്പാട് - രമേശ് ചെന്നിത്തല

കായംകുളം - അരിത ബാബു

മാവേലിക്കര - കെ.കെ ഷാജു

ചെങ്ങന്നൂര്‍ - എം മുരളി

പത്തനംതിട്ട

റാന്നി - റിങ്കു ചെറിയാന്‍

ആറന്മുള - കെ.ശിവദാസന്‍ നായര്‍

കോന്നി - റോബിന്‍ പീറ്റര്‍

അടൂര്‍ - എംജി കണ്ണന്‍

കൊല്ലം

കരുനാഗപ്പള്ളി - സിആര്‍ മഹേഷ്

കൊട്ടാരക്കര - രശ്മി ആര്‍

പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല

ചടയമംഗലം എംഎം നസീര്‍

കൊല്ലം - ബിന്ദു കൃഷ്ണ

ചാത്തന്നൂര്‍ - പീതാംബര കുറുപ്പ്

കുണ്ടറ പിസി വിഷ്ണുനാഥ്

തിരുവനന്തപുരം

വര്‍ക്കല - ബി ആര്‍ എം ഷഫീര്‍

ചിറയന്‍കീഴ് - അനൂപ് ബി എസ്

നെടുമങ്ങാട് - ബി എസ് പ്രശാന്ത്

വാമനപുരം - ആനാട് ജയന്‍

കഴക്കൂട്ടം - ഡോ എസ് എസ് ലാല്‍

തിരുവനന്തപുരം - വിഎസ് ശിവകുമാര്‍

വട്ടിയൂർക്കാവ്- വീണ നായർ

നേമം - കെ മുരളീധരന്‍

അരുവിക്കര - കെഎസ് ശബരീനാഥ്

പാറശാല - അന്‍സജിത റസല്‍

കാട്ടാക്കട - മലയിന്‍കീഴ് വേണുഗോപാല്‍

കോവളം - എം വിന്‍സന്റ്

നെയ്യാറ്റിന്‍കര - ആര്‍ സെൽവരാജ്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | വട്ടിയൂർക്കാവിൽ വീണ എസ് നായർ, കുണ്ടറയിൽ വിഷ്ണുനാഥ്; ധർമടം ഒഴികെയുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories