'സ്ഥാനാർഥിയാകാൻ ബിജെപി ഇടനിലക്കാർ സമീപിച്ചു'; കോടികൾ വാഗ്ദാനമെന്ന് എംഎ വാഹിദ്
- Published by:Naseeba TC
- news18-malayalam
Last Updated:
താൻ ബിജെപിയിലേക്ക് ഇല്ലെന്ന് അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ്
തിരുവനന്തപുരം: കോടികളുമായി ബിജെപി ഇടനിലക്കാർ തന്നെ സമീപിച്ചുവെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. കഴക്കൂട്ടത്ത് മൂന്ന് തവണ എംഎല്‍എയായിരുന്ന എം എ വാഹിദിനാണ് കോടികളുടെ വാഗ്ദാനം ലഭിച്ചത്. താൻ ബിജെപിയിലേക്ക് ഇല്ലെന്ന് അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഏത് മണ്ഡലം വേണമെങ്കിലും തരാമെന്നും മണ്ഡലത്തിലെ പ്രചരണത്തിന് എത്ര രൂപവേണമെങ്കിലും നല്‍കാമെന്നും ഇടനിലക്കാരന്‍ വാഗ്ദാനം ചെയ്തെന്നും വാഹിദ് പറഞ്ഞു.
പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നു. അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. നേതാക്കളെ വലവീശിപ്പിക്കാൻ ബിജെപി നേതാക്കള്‍ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല, പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും വാഹിദ് പറഞ്ഞു.
ഒരിക്കല്‍ മാത്രമേ താന്‍ പാര്‍ട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതില്‍ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കല്‍ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ്.
advertisement
പല പ്രമുഖ നേതാക്കളും ബി ജെ പിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പണം വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റുമാർ സമീപിച്ചെന്ന വാഹിദിന്റെ വെളിപ്പെടുത്തൽ വരുന്നത്.
Also Read-'എന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളത്'; പാർട്ടി വിടുമെന്ന പ്രചരണം തള്ളി ടി. ശരത്ചന്ദ്ര പ്രസാദ്
advertisement
പിണറായി വിജയനുമായി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ അതൃപ്തിയുണ്ട്. ധാരാളം കോൺഗ്രസ് നേതാക്കൾ എല്ലാ ജില്ലയിലും ബി ജെ പിയിലേക്ക് വരുമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. പിണറായിയെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവർ ബി ജെ പി യെ ആണ് പ്രതീക്ഷയായി കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കുമ്മനം രാജശേഖരന്‍ നേമത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിച്ചേക്കും. ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന നേതൃത്വം എതിര്‍ത്തു. 115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുക.
advertisement
രാവിലെ കെ. സുരേന്ദ്രന്‍ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ സുരേന്ദ്രന്‍ അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മഞ്ചേശ്വരത്ത് എത്തിയത്. നേമത്ത് ആരു വന്നാലും ബിജെപി ജയിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥാനാർഥിയാകാൻ ബിജെപി ഇടനിലക്കാർ സമീപിച്ചു'; കോടികൾ വാഗ്ദാനമെന്ന് എംഎ വാഹിദ്