തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു നേരെ കല്ലേറുണ്ടായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കെപിസിസി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.
വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഇന്ന് വൈകിട്ടോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു.
advertisement
Also Read-സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം; KPCC ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ
പ്രതിഷേധക്കാരെ നേരിട്ട് ഇപി ജയരാജൻ
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചവരെ പ്രതിരോധിച്ചത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറഞ്ഞു. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്
മുഖ്യമന്ത്രിക്കിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. എ.കെ ആന്‍റണി ഓഫിസില്‍ ഉള്ളപ്പോഴാണ് ആക്രമണം. ഓഫിസിനു നേരെയുള്ള അക്രമത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാട് അറിഞ്ഞാൽ കൊള്ളാമെന്ന് ആന്‍റണി പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമമെന്നും അദ്ദേഹം പറഞ്ഞു. ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിരുവനന്തപുരത്ത് സംഘർഷാവസ്ഥ
മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. വെള്ളയമ്പലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ സിപിഎം ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടികളും തകര്‍ത്തു.
കെ സുധാകരന്റെ ഭാര്യവീടിന് നേരെ കല്ലേറ്
കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറ്. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
ഇരിട്ടിയിൽ ഏറ്റുമുട്ടി കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ചവറയിൽ സംഘർഷം
കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാന്‍ അറിയാമെന്നും നാളെ കരിദിനം ആചരിക്കുമെന്നും സുധാകരന്‍.
നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു
കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. സംഭവ സമയം ഓഫീസില്‍ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു.
പയ്യന്നൂരിൽ കോൺഗ്രസ് ഓഫിസ് തകർത്തു
പയ്യന്നൂർ ഗാന്ധി മന്ദിരം അടിച്ചു തകർത്തു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മന്ദിരന്റെ മുൻപിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകർത്ത നിലയിൽ. ഓഫിസിലെ ഫർണ്ണിച്ചറുകൾ ജനൽ ചില്ലുകൾ എല്ലാം തകർത്തിട്ടുണ്ട്. ആ സമയത്ത് ഓഫീസ് സെക്രട്ടറി മാത്രമാണുണ്ടായത്.
പിലിക്കോട് മണ്ഡലം കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം
കാസർഗോഡ് പിലിക്കോട് മണ്ഡലം കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണം. കാലിക്കടവ് ടൗണിലുള്ള കോൺഗ്രസ്
ഓഫീസിന്റെ വൈദ്യുതി വിച്ഛേദിച്ചാണ് അക്രമം നടത്തിയത്. ജനൽ ചില്ലുകളും കസേരകളും
ഉൾപ്പെടെ തകർത്തു. സംഭവത്തിൽ പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചന്തേര പോലീസിൽ പരാതി നൽകി. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കാലിക്കടവിൽ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അക്രമം നടന്നത്.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ എൽ.എസ് പ്രഭുമന്ദിരത്തിന് നേരേയും ആക്രമണം നടന്നു. നെയിം ബോർഡും ജനൽച്ചില്ലുകളും തകർത്തു.
കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. വയനാട് കൽപ്പറ്റയിലും സംഘർഷം.
ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് നേരെ ആക്രമണം
ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ കാർ അടിച്ചു തകർത്തു. സി.പി.മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അടൂരിൽ കോൺഗ്രസ് നേതാവിന് മർദനം
പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
കോഴിക്കോട് സിറ്റി എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പുതിയങ്ങാടി സിപിഎം പ്രവർത്തകർ നശിപ്പിച്ചതായി പരാതി. ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു
