• HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan | യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി; അക്രമം ആസൂത്രിതം; മുഖ്യമന്ത്രി

CM Pinarayi Vijayan | യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി; അക്രമം ആസൂത്രിതം; മുഖ്യമന്ത്രി

അക്രമം ആസൂത്രിതണമാണെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി

  • Share this:
    തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമം ആസൂത്രിതണമാണെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ഇടതുപക്ഷ പ്രവര്‍ത്തര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുറച്ചു നാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Also Read-EP Jayarajan | 'വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്; നാക്ക് കുഴയുന്നുണ്ടായിരുന്നു'; ഇപി ജയരാജന്‍

    ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

    ഭീകര സംഘടനകള്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പൊലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാളെ ഇവര്‍ ബോംബെറിയുമെന്നും രാഷ്ട്രീയമായി നടന്ന ഗൂഡാലോചനയാണിതെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

    Also Read-Pinarayi Vijayan| വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നത്: കോടിയേരി ബാലകൃഷ്ണൻ

    യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
    Published by:Jayesh Krishnan
    First published: