ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്നു പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
advertisement
ഇതിന് പിന്നാലെയാണ് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണെന്നാണ് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയിച്ചത്. കോൺഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്നും ഇ-മെയിൽ വഴി അയച്ച കത്തിൽ ആരോപിച്ചിരുന്നു.
