കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. മകൻ ആ സമയത്ത് ആശ്രമം മൈതാനത്തായിരുന്നു. കാർ ഓടിച്ചിരുന്നത് സുഹൃത്തുക്കളാണ്. അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ പേരിൽ തന്നെ ടാർഗറ്റ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സായിയിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇത് ഏറെ വേദനാജനകമായ വാർത്തയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അപകടത്തിൽപ്പെട്ട കുട്ടികളുടെ ചികിത്സാ ചിലവ് പൂർണ്ണമായും യുഡിഎഫ് ഏറ്റെടുക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു. കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് വരെ ആവശ്യമായ എല്ലാ വിദഗ്ദ്ധ ചികിത്സയും പാർട്ടി ഉറപ്പാക്കും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് മികച്ച പരിചരണമാണ് നൽകിവരുന്നത്.
advertisement
ആശ്രമം ലിങ്ക് റോഡിൽ വെച്ചാണ് ഹോക്കി താരങ്ങളായ നാല് പെൺകുട്ടികൾക്ക് വാഹനമിടിച്ച് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വാഹനമോടിച്ച ദേവാനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
