TRENDING:

പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

Last Updated:

സമൂഹത്തിന്റെ പുരോഗതിക്കായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച സംസ്ഥാനമാണ് കേരളമെന്നും, ഗാന്ധിജിയുടെ ദർശനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും മണിശങ്കർ അയ്യർ

advertisement
പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ സാക്ഷിനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മുഖ്യമന്ത്രി വേദിയിലിരിക്കെ മണിശങ്കർ അയ്യരുടെ പരാമർശം.
News18
News18
advertisement

കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച മണിശങ്കർ അയ്യർ,  സമൂഹത്തിന്റെ പുരോഗതിക്കായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച സംസ്ഥാനമാണ് കേരളമെന്നും, ഗാന്ധിജിയുടെ ദർശനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും പറഞ്ഞു.

അതേസമയം, കോൺഗ്രസ് സമ്മേളനം ബഹിഷ്കരിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് 'വിഷൻ 2031: വികസനവും ജനാധിപത്യവും' എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ
Open in App
Home
Video
Impact Shorts
Web Stories