TRENDING:

'എംസി റോഡ് ഒസി റോഡായി പുനര്‍നാമകരണം ചെയ്യണം'; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

Last Updated:

അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എം സി റോഡ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഇതിന്റെ പകർപ്പ് സുധീരൻ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
advertisement

Also read-കെപിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി; നിരവധിപേര്‍ക്ക് പഴ്‌സ് നഷ്ടമായതായി പരാതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനങ്ങളെ സ്നേഹിക്കയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അർപ്പിച്ചതെന്നും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി. റോഡ് വഴി പുതുപ്പള്ളിവരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണെന്നും വി എം സുധീരൻ പറഞ്ഞു. എംസി റോഡി യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എംസി റോഡ് ഒസി റോഡായി പുനര്‍നാമകരണം ചെയ്യണം'; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്
Open in App
Home
Video
Impact Shorts
Web Stories