കെപിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി; നിരവധിപേര്‍ക്ക് പഴ്‌സ് നഷ്ടമായതായി പരാതി
- Published by:Sarika KP
- news18-malayalam
Last Updated:
പത്തോളം പഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല.
തിരുവനന്തപുരം: : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി. കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോഴാണ് സംഭവം. തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. ഇതിൽ പതിനഞ്ചോളം പഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതർ അറിയിച്ചു.
പൊതുദർശനത്തിനിടെ ആൾക്കൂട്ടത്തിനിടെയിൽ പെട്ട് പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫർ എന്നയാൾ മ്യൂസിയം പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തോളം പഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെ.പി.സി.സി. ഓഫീസിന്റെ പരിസര പ്രദേശങ്ങളിൽനിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല. എന്നാൽ, തിരിച്ചറിയൽ കാർഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also read-‘ഉമ്മൻ ചാണ്ടി ജീവിതത്തിന്റെ ഭാഗം; പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല’; കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
advertisement
കെ.പി.സി.സി. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറച്ച് പഴ്സുകൾ ലഭിച്ചിരുന്നു. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നൽകാത്തവരുമുണ്ടെന്നാണ് വിലയിരുത്തൽ. പഴ്സ് കവർച് ചെയ്തയാളെ കണ്ടെത്താനായിട്ടില്ല.
Location :
Kerala
First Published :
July 23, 2023 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കെപിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി; നിരവധിപേര്‍ക്ക് പഴ്‌സ് നഷ്ടമായതായി പരാതി