TRENDING:

'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം

Last Updated:

ബിജെപിക്ക് മലമ്പുഴയിൽ അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു

Choose
News18 on Google
advertisement
പാലക്കാട്: മലമ്പുഴ, ഒറ്റപ്പാലം മണ്ഡലത്തിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന ആവശ്യം. കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളാണ് പരസ്യമായി രംഗത്തെത്തിയത്. ബിജെപിക്ക് മലമ്പുഴയിൽ അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതുശ്ശേരിയാണ് പരസ്യമായി രംഗത്തെത്തിയത്.
ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
advertisement

വിഎസിൻ്റെ പിഎയായിരുന്ന എ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം. ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യപ്പെടുന്നു. KPSTA പാലക്കാട് ജില്ലാ കമ്മിറ്റി ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനാണ് കത്ത് നൽകിയത്.

പി കെ ശശി സിപിഎം വിട്ടാൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കി ഒറ്റപ്പാലത്ത് മത്സരിപ്പിക്കാൻ നീക്കമുണ്ട്. ശശിയെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ പ്രാദേശിക കോൺഗ്രസ്, ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പുറത്തുനിന്നും വന്നവർക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇതാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The selection of candidates in Palakkad has triggered a public spat within the UDF, with local leaders demanding that the 'Hand' symbol (INC) be used in seats traditionally contested by allies or independents. Youth Congress District Secretary Ratheesh Puthussery has publicly demanded that A. Suresh (former PA to veteran CPM leader V.S. Achuthanandan) should not be made the candidate. Leaders warn that fielding a weak or controversial candidate could gift the seat to the BJP, which has a strong presence in the constituency.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
Open in App
Home
Video
Impact Shorts
Web Stories