TRENDING:

കോൺഗ്രസ് മുസ്ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസ് ആയി;എൽഡിഎഫിന് പിഡിപി ബന്ധം: നരേന്ദ്ര മോദി

Last Updated:

അധികാരത്തിലെത്താൻ വേണ്ടി കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: യുഡിഎഫിനും എൽഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് 'എംഎംസി' അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൊച്ചിയിൽ എൻഡിഎ യോഗത്തിൽ ആരോപിച്ചു.
News18
News18
advertisement

അധികാരത്തിലെത്താൻ വേണ്ടി കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഘടനവാദ അജണ്ടകളുള്ള ഇത്തരം സംഘടനകൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത് കേരളത്തിന്റെ സമാധാനത്തെ ബാധിക്കും. വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത് മുന്നണിയും ഇത്തരം നിലപാടുകളിൽ നിന്ന് വ്യത്യസ്തമല്ല. പിഡിപി പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുമായി എൽഡിഎഫിന് നേരത്തെ തന്നെ ബന്ധമുണ്ട്. യുവാക്കൾക്കിടയിൽ തീവ്രവാദം പടർത്തുന്നതിൽ മുൻപന്തിയിലായിരുന്നു ഇത്തരം ശക്തികൾ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്.അതിനാൽ കേരളത്തിലെ ജനങ്ങൾ രണ്ടു മുന്നണികളെയും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും 'പാർട്ണർമാർ' ആണ്. യുഡിഎഫ് ഭരണകാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ സിഎംആർഎൽ അഴിമതിയാണ് നിറഞ്ഞുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പോലും ഇരുമുന്നണികളും പങ്കാളികളാണ്. സ്വർണ്ണം മോഷ്ടിക്കുന്നതിലും അത് കടത്തിക്കൊണ്ടുപോകുന്നതിലും ഇരുപക്ഷത്തെയും നേതാക്കൾക്ക് പങ്കുണ്ട്.

കേരളത്തിന്റെ വികസനം തടയുന്നതിലും വ്യവസായങ്ങൾ തകർക്കുന്നതിലും രണ്ടു മുന്നണികളും ഒറ്റക്കെട്ടാണ്. കുറ്റകൃത്യങ്ങളിലും വർഗീയത പരത്തുന്നതിലും പങ്കാളികളാണ്. പേരുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. ചെയ്തികളിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കേരളത്തിന്റെ നാശത്തിനായി പ്രവർത്തിക്കുന്ന ഈ രണ്ടു വിഭാഗങ്ങളെയും ജനങ്ങൾ തിരിച്ചറിയണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വികസനത്തിന് ഊന്നൽ നൽകുന്ന ബിജെപി-എൻഡിഎ സഖ്യത്തെ കേരളം പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തുമെന്നും നിലവിലെ വലിയ ജനപങ്കാളിത്തം മാറ്റത്തിന്റെ കാറ്റാണെന്നും അദ്ദേഹം പറഞ്ഞു

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് മുസ്ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസ് ആയി;എൽഡിഎഫിന് പിഡിപി ബന്ധം: നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories