ഇനി നറുക്കെടുപ്പിലൂടെയാണ് അധികാരം ആര്‍ക്കെന്ന് തീരുമാനിക്കുക. അധ്യക്ഷ സ്ഥാനം നല്‍കുന്നവര്‍ക്ക് പിന്തുണയെന്നായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ഇടപെട്ടതിന്‍റെ ഫലമാണ് വിമതയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന.
Also Read 'മുസ്ലിം ലീഗിനെ വളര്‍ത്തിയതും മലപ്പുറം ജില്ല രുപീകരിച്ചതും സിപിഎം': വി. മുരളീധരന്‍
യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. 52 അംഗ കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫിന് നിലവില്‍ 22 സീറ്റാണ് ഉള്ളത്. ബിന്‍സി സെബാസ്റ്റ്യന്‍റെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫിനും 22 സീറ്റായി. ഇനി നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കുന്നവര്‍ക്ക് നഗരസഭ ഭരണം ലഭിക്കും. എന്‍.ഡി.എക്ക് എട്ട് സീറ്റുണ്ട്.
advertisement