'മുസ്ലിം ലീഗിനെ വളര്‍ത്തിയതും മലപ്പുറം ജില്ല രുപീകരിച്ചതും സിപിഎം': വി. മുരളീധരന്‍
- Published by:user_49
Last Updated:
മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ സപ്ത കക്ഷിയില്‍ പങ്കാളിത്തം നല്‍കിയത് തള്ളിപ്പറയണം. ഇ.എം.എസ് ലീഗ് താല്‍പര്യത്തിന് വഴങ്ങി മലപ്പുറം ജില്ലാ രൂപീകരിച്ചത് തെറ്റാണോയെന്ന് പറയണം
കോഴിക്കോട്: ലീഗിന് ഭരണ പങ്കാളിത്തം നല്‍കിയത് സിപിഎമ്മാണെന്നും അത് തെറ്റായിരുന്നുവെന്ന് ഏറ്റുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.
ലീഗിന് ഭരണത്തില്‍ പങ്കാളിത്തം നല്‍കിയത് സിപിഎം ആണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ സപ്ത കക്ഷിയില്‍ പങ്കാളിത്തം നല്‍കിയത് തള്ളിപ്പറയണം. ഇ.എം.എസ് ലീഗ് താല്‍പര്യത്തിന് വഴങ്ങി മലപ്പുറം ജില്ലാ രൂപീകരിച്ചത് തെറ്റാണോയെന്ന് പറയണം. കേരളം ഇതൊന്നും മറന്നിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
Also Read സ്പെഷ്യൽ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി; ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ
ലീഗിനെ ഈ സ്ഥിതിയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിയാനാകില്ല. ലീഗ് മേധാവിത്വമുള്ള മുന്നണിയായി യുഡിഎഫ് മാറി. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്കില്‍ ഒതുങ്ങുമോ എന്ന് അറിയണം. സി.എച്ച് തൊപ്പി വെച്ച് സ്പീക്കര്‍ ആയിരിക്കരുത് എന്ന് പറഞ്ഞ കോണ്‍ഗ്രസ് പണ്ട് ഉണ്ടായിരുന്നു.
advertisement
ലീഗ് ചത്ത കുതിരയാണെന്ന് പണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു. എന്നിട്ടും ലീഗിന് യു.ഡി.എഫില്‍ വലിയ മേധാവിത്വമുണ്ടായി. അതിന് കോണ്‍ഗ്രസ് വഴിയൊരുക്കി. ലീഗ് വളരുന്നത് അപകടരമാണ്. ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നവര്‍ ഇപ്പോഴും ലീഗിലുണ്ട്. ഇത് അപകടകരമാണെന്നും വി മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2020 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലിം ലീഗിനെ വളര്‍ത്തിയതും മലപ്പുറം ജില്ല രുപീകരിച്ചതും സിപിഎം': വി. മുരളീധരന്‍