വിവാദ ചിത്രം കേരള സ്റ്റോറി പുറത്തിറങ്ങിയപ്പോൾ മുതൽ ശക്തമായി എതിർക്കുന്ന ചില സംഘടിത കക്ഷികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഈ സിനിമയ്ക്കും ഈ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചുമാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം രംഗത്ത് എത്തിയത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി രൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.
advertisement
Also read-‘ദി കേരള സ്റ്റോറി’ താമരശ്ശേരി രൂപതയും പ്രദരശിപ്പിച്ചു; പരമാവധി പേര്‍ കാണണമെന്ന് നിര്‍ദേശം
അതേസമയം താമരശ്ശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലും ചിത്രം പ്രദർശിപ്പിച്ചു . പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകിയാണ് ചിത്രം പ്രദർശിപ്പിച്ചത്.