‘ദി കേരള സ്റ്റോറി’ താമരശ്ശേരി രൂപതയും പ്രദരശിപ്പിച്ചു; പരമാവധി പേര്‍ കാണണമെന്ന് നിര്‍ദേശം
- Published by:Sarika KP
- news18-malayalam
Last Updated:
പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകി.
കൊച്ചി : ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശ്ശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദർശിപ്പിച്ചത് . പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകി.
കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചത് . സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
advertisement
സുവിശേഷോത്സവത്തിന്റെ ക്ലാസുകളിലെ ഒരു വിഷയം പ്രണയം ആയിരുന്നു. കുട്ടികൾ പ്രണയത്തിൽ അകപ്പെടുന്നതു പല കുടുംബങ്ങളെയും വിഷമത്തിലാക്കുന്നതിനാലാണു വിഷയം ഉൾപ്പെടുത്തിയത്. വിഷയവുമായി ബന്ധപ്പെട്ട സിനിമ ആയതിനാലാണു കുട്ടികൾക്കായി പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഒടിടി പ്ലാറ്റ്‌ഫോമുകളിലടക്കം റിലീസ് ചെയ്ത, സർക്കാർ നിരോധിക്കാത്ത സിനിമയായതിനാലാണ് തിരഞ്ഞെടുത്തതെന്നു രൂപത വിശദീകരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 09, 2024 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ദി കേരള സ്റ്റോറി’ താമരശ്ശേരി രൂപതയും പ്രദരശിപ്പിച്ചു; പരമാവധി പേര്‍ കാണണമെന്ന് നിര്‍ദേശം


