TRENDING:

Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് CPM

Last Updated:

മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് സിപിഎം തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം. ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് പാർട്ടിയെ സജി ചെറിയാൻ അറിയിച്ചു. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്താണ് സിപിഎം തീരുമാനം. സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മന്ത്രി സജി ചെറിയാൻ
മന്ത്രി സജി ചെറിയാൻ
advertisement

അതേസമയം സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സജി ചെറിയാൻ ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും സതീശൻ പറഞ്ഞു. വിഷയം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവദാ പരാമർശത്തിൽ ഗവർണർ ആരിഫി മുഹമ്മദ് ഖാൻ വിശദീകരണം തേടി. വിഷയം ഗൗരവകരമായിട്ടാണ് രാജ്ഭവൻ കാണുന്നത്.

Also Read-Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് CPM പത്തനംതിട്ട ജില്ലാ നേതൃത്വം

advertisement

ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read-Saji Cheriyan| ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് CPM
Advertisement
Open in App
Home
Video
Impact Shorts
Web Stories