Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് CPM പത്തനംതിട്ട ജില്ലാ നേതൃത്വം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അദ്ദേഹത്തിന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖനിച്ചാണ് നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു
പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റ ഭരണഘടനാവിരുദ്ധ പരാമർശത്തെ ന്യായികരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം. അദ്ദേഹത്തിന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖനിച്ചാണ് നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ഒരു പരാമർശവും സജി ചെറിയാൻ നടത്തിയിട്ടില്ലന്നും ഉദയഭാനു പറഞ്ഞു. അതേസമയം വിവദാ പരാമർശത്തിൽ ഗവർണർ ആരിഫി മുഹമ്മദ് ഖാൻ വിശദീകരണം തേടി. വിഷയം ഗൊരകരമായിട്ടാണ് രാജ്ഭവൻ കാണുന്നത്.
സജി ചെറിയാനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സജി ചെറിയാൻ ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും സതീശൻ പറഞ്ഞു. വിഷയം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 05, 2022 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cheriyan | ഭരണഘടനയ്ക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് CPM പത്തനംതിട്ട ജില്ലാ നേതൃത്വം






