തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റ (Saji Cheriyan)ഭരണഘടനാവിരുദ്ധ പരാമർശത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി. സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രാജ്ഭവൻ ഇടപെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിളിപ്പിച്ച് വിശദീകരണം തേടിയത്. താൻ വിമർശിച്ചത് ഭരണഘടനയെയല്ല, ഭരണകൂടത്തെയാണെന്നാണ് സജി ചെറിയാന്റ വിശദീകരണം. മന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
അതിനിടയിൽ, സജി ചെറിയാന്റ ഭരണഘടനാവിരുദ്ധ പരാമർശത്തെ ന്യായികരിച്ച് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും രംഗത്തത്തി. സജി ചെറിയാന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖനിച്ചാണ് നൽകിയതാണ് വിമർശനങ്ങൾക്ക് കാരണം. ഭരണഘടനാ വിരുദ്ധമായ ഒരു പരാമർശവും സജി ചെറിയാൻ നടത്തിയിട്ടില്ലന്നും സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടി എപി ഉദയഭാനു പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
Also Read-
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം; ഗവര്‍ണര്‍ വിശദീകരണം തേടി‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'.
Also Read-
സജി ചെറിയാന്റേത് കിളിപോയ സംസാരം; ഭരണഘടനയെ അവഹേളിച്ച മന്ത്രി രാജിവെക്കണം; വിഡി സതീശൻഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.
വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.
സജി ചെറിയാന്റേത് സത്യപ്രതിജ്ഞ ലംഘനം: വിഡി സതീശൻസജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അംബേദ്കർ ഉൾപ്പടെയുള്ളവരെ മന്ത്രി അപമാനിച്ചു. മന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പാടില്ലെന്നും രാജിവച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സതീശൻ.
സജി ചെറിയാന്റെ വാക്കുകൾ ഞെട്ടിച്ചു: കെമാൽ പാഷമന്ത്രി സജി ചെറിയാന്റെ വാക്കുകൾ ഞെട്ടിച്ചെന്ന് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെമാൽ പാഷ. പ്രസംഗം വിവരക്കേട്. മന്ത്രിയുടേത് രാജ്യദ്രോഹ പരാമർശമെന്നും മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.