TRENDING:

‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ

Last Updated:

'യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്'

advertisement
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ചുകൊണ്ടായിരുന്നു ഷംസീറിന്റെ പ്രധാന വിമർശനം.
എ എൻ ഷംസീറും കാരായി രാജനും
എ എൻ ഷംസീറും കാരായി രാജനും
advertisement

യുഡിഎഫ് ആണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ ടി20 ലോകകപ്പിൽ സഞ്ജു സാംസൺ സിക്സർ അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷംസീർ ചോദിച്ചു. യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്. ഇപ്പോൾ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകൾ കാണാൻ പറ്റുന്നില്ലേയെന്നും ഷംസീർ സദസ്സിനോട് ചോദിച്ചു.

യുഡിഎഫിന്റെ പ്രധാന പരിപാടി ജനങ്ങളെ പറ്റിക്കലാണെന്നും നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.

advertisement

പി എം ശ്രീ പദ്ധതിയിലെ ഇരട്ടത്താപ്പ് കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുലർത്തുന്ന നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും ഈ പദ്ധതിയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾ ഒപ്പിട്ടാൽ ഹലാലും നമ്മൾ ചെയ്താൽ ഹറാമും” എന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു. പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന സാഹചര്യമുണ്ടായിട്ടും, മുന്നണിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ കട്ടുമുടിക്കുമെന്നും ഷംസീർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala Assembly Speaker AN Shamseer, during an election campaign, launched a scathing and satirical attack on the UDF, contrasting their previous governance with the current LDF administration's achievements. Shamseer mocked the power crisis during the UDF's tenure, asking the audience if they would have been able to watch Sanju Samson hit sixes in the T20 World Cup if the UDF were in power. He joked that the electricity would likely go out during the match and only return after the game ended.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ‌ പറ്റുമായിരുന്നോ' എ എൻ ഷംസീർ
Open in App
Home
Video
Impact Shorts
Web Stories