16ന് കോവളത്തുള്ള അഖിലിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ ആൽഫിയയെ പിന്തുടർന്ന് ബന്ധുക്കൾ കോവളത്തെത്തിയിരുന്നു. അന്ന് പൊലീസ് സാന്നിധ്യത്തിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിക്കുകയും ബന്ധുക്കൾ പിന്തിരിയുകയും ചെയ്തുവെന്ന് യുവാവിന്റെ പിതാവ് നൽകിയ പരാതിയിലുണ്ട്. എന്നാൽ യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കായംകുളം പൊലീസ് വീണ്ടും കോവളത്തെത്തിയത്.
advertisement
വൈകിട്ട് 4ന് വിവാഹം നടക്കുന്ന ക്ഷേത്രവളപ്പിൽ കടന്നാണ് കായംകുളം പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ യുവാവും ബന്ധുക്കളും കായംകുളത്തെത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും യുവതിയുടെ ആവശ്യപ്രകാരം രാത്രി 11ഓടെ പൊലീസ് സംരക്ഷണത്തിൽ യുവാവിനൊപ്പം വിടുകയായിരുന്നു.
അഖിലിനൊപ്പം പോകണമെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ആൽഫിയ
വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് ആൽഫിയയെ കൊണ്ടുപോയത്. പിന്നീട് കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചു. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി.
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
Also Read- റവന്യൂ ഉദ്യോഗസ്ഥൻ റമ്മി കളിച്ച് പോയത് 75 ലക്ഷത്തോളം രൂപ; പെട്രോളുമായെത്തിയത് ബാങ്ക് കൊള്ളയടിക്കാൻ
ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിന്റെ വിശദീകരണം. എന്നാൽ വെള്ളിയാഴ്ച ആൽഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു. കോവളം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ പറയുന്നു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നൽകിയതിലും പൊലീസിന്റെ ബലം പ്രയോഗത്തിലുമാണ് അഖിലിന്റെ ആക്ഷേപം. കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിലാണ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.