റവന്യൂ ഉദ്യോഗസ്ഥൻ റമ്മി കളിച്ച് പോയത് 75 ലക്ഷത്തോളം രൂപ; പെട്രോളുമായെത്തിയത് ബാങ്ക് കൊള്ളയടിക്കാൻ
- Published by:Anuraj GR
- news18-malayalam
Last Updated:
റമ്മി കളിച്ച് കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വൻതോതിൽ പണം കടം വാങ്ങി കളി തുടർന്നു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി
തൃശൂർ: പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണിപ്പെടത്തിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയ്ക്ക് റമ്മി കളിച്ച് 75 ലക്ഷത്തോളം രൂപ കടമുണ്ടെന്ന് പൊലീസ്. റമ്മി കളിച്ചുള്ള കടം തീർക്കാനാണ് പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതിയായ ലിജോ പൊലീസിനോട് പറഞ്ഞു.
റമ്മി കളിച്ച് കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വൻതോതിൽ പണം കടം വാങ്ങി കളി തുടർന്നു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. ഭവന വായ്പ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിയുടെ. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
advertisement
അത്താണി ഫെഡറല്‍ ബാങ്കില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് ലിജോ പെട്രോളുമായി എത്തിയത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തിയ ലിജോയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ ലിജോ തെക്കുംകര പഞ്ചായത്തിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ലിജോയുടെ പദ്ധതി. വൈകീട്ട് ജീവനക്കാര്‍ മാത്രം അകത്തുള്ള സമയത്ത് ബാങ്കില്‍ കയറി. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ഇരിക്കുന്നിടത് എത്തി കൈയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പണവും ലോക്കറുകളുടെ ചാവികളും ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി.
Location :
Thrissur,Thrissur,Kerala
First Published :
June 18, 2023 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
റവന്യൂ ഉദ്യോഗസ്ഥൻ റമ്മി കളിച്ച് പോയത് 75 ലക്ഷത്തോളം രൂപ; പെട്രോളുമായെത്തിയത് ബാങ്ക് കൊള്ളയടിക്കാൻ