TRENDING:

ഹരീഷ് വാസുദേവൻ അപമാനിച്ചുവെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതി; കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

Last Updated:

വാളയാർ പെൺക്കുട്ടികളുടെ അമ്മ നൽകിയ സ്വകാര്യ അന്യായത്തിലാണ് മണ്ണാർക്കാട് SC- ST സ്പെഷൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: അഡ്വ. ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിര്‍ദേശം. മണ്ണാര്‍ക്കാട് എസ് സി - എസ് ടി സ്പെഷ്യല്‍ കോടതിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഹരീഷ് വാസുദേവൻ
ഹരീഷ് വാസുദേവൻ
advertisement

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാളയാർ പെൺക്കുട്ടികളുടെ അമ്മ  മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഇവർക്കെതിരെ ഹരീഷ് വാസുദേവൻ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഇവർ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. പരാതി പരിശോധിച്ച കോടതി പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും എസ് സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നായിരുന്നു ആവശ്യം.

advertisement

തെരഞ്ഞെടുപ്പിൽ മത്സരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മയെ സംശയ നിഴലിൽ നിർത്തുന്ന തരത്തിലായിരുന്നു ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. വാളയാർ കേസിൽ ഇവർക്കും പങ്കുണ്ടെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് ഇത് കാരണമായി. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചതിന് തന്നെ മനപ്പൂർവം അപമാനിക്കാനാണ് ഹരീഷ് വാസുദേവൻ ശ്രമിച്ചതെന്നായിരുന്നു അമ്മയുടെ ആരോപണം. സംഭവത്തിൽ ഹരീഷിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വാളയാർ സിഐയ്ക്ക് ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് എസ് പിയ്ക്കും പരാതി നൽകി. എന്നാൽ നടപടിയില്ലാത്തതിനെ തുടർന്ന് കോടതിയെ സമീപിയ്ക്കുകയായിരുന്നു.

advertisement

സെല്ലിൽ അടച്ച ക്രിമിനൽകേസ് പ്രതി മലമൂത്ര വിർജനം നടത്തി; വിസർജ്യം പൊലീസിനു നേരെ എറിഞ്ഞു

ക്രിമിനല്‍ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനുള്ളിൽ മലമൂത്ര വിസർജനം നടത്തി പൊലീസിന് നേരെ വാരിയെറിഞ്ഞു. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതി സെല്ലിനകത്തിരുന്ന് മലമൂത്ര വിസർജനം നടത്തിയ ശേഷം പൊലീസുകാർക്ക് നേരെ വാരിയെറിഞ്ഞു. നിരവധി കേസിലെ പ്രതിയായ നേമം സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്.

മാറനല്ലൂരിലെ ഒരു വീട്ടിൽ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പ്രതിയെ സെല്ലിൽ അടക്കുകയായിരുന്നു. തുടർന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസർജ്ജനം നടത്തി അവ പോലീസുകാർക്ക് നേരെ വാരിയെറിയുക ആയിരുന്നു. പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളിൽ ഇടിച്ച് തകർക്കാനും ശ്രമിച്ചു. തുടർന്ന് പ്രതിയുടെ കൈയിൽ വിലങ്ങണിയിക്കുകയും തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയുമായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷാനവാസെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹരീഷ് വാസുദേവൻ അപമാനിച്ചുവെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതി; കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories