TRENDING:

സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ‌ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം

Last Updated:

ഇതിലും വലിയ ക്രിമിനൽ കേസുകളിൽ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം

advertisement
കൊച്ചി: അഭിലാഷം സിനിമയുടെ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്ത രീതിയിൽ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് എസ് എച്ച് ഒയോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. സംവിധായകൻ ഷംസു സൈബയെ ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ദൃശ്യങ്ങൾ ജാമ്യ അപേക്ഷ പരിഗണിക്കവേ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഷംസു സൈബ
ഷംസു സൈബ
advertisement

ദൃശ്യം പരിശോധിച്ച കോടതി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിലും വലിയ ക്രിമിനൽ കേസുകളിൽ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമം ലംഘിച്ചുള്ള ഇത്തരം കാര്യങ്ങളിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി.

കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവായി. അമിത പ്രാധാന്യത്തോടെ കേസ് പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയുണ്ട് എന്നാണ് ആരോപണം. പരാതിക്കാരുടെ രാഷ്ട്രീയ ബന്ധവും അത് തെളിയിക്കുന്ന ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

advertisement

ഒരു വർഷം മുമ്പ് റിലീസ് ചെയ്ത അഭിലാഷം ചിത്രത്തിന്റെ പ്രതിഫലം അടക്കം കുടിശികയായി നിൽക്കുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് നിർമാതാക്കൾ പരാതി നൽകിയതെന്ന് സംവിധായകൻ പറയുന്നു. നിയമപരമായ നടപടികൾ തുടരുമെന്ന് സിനിമയുടെ അണിയറ പ്രവർ‌ത്തകർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Ernakulam Principal Sessions Court has strongly criticized the Kerala Police for the manner in which they arrested Shamzu Saiba, the director of the film Abhilasham. The court questioned the Hill Palace SHO's "unusual interest" and "over-enthusiasm" in this case, which is not seen even in more serious criminal matters. Visuals submitted to the court showed the police breaking down the door of the director’s flat to take him into custody.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ‌ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം
Open in App
Home
Video
Impact Shorts
Web Stories