TRENDING:

'റവന്യൂ മാത്രം നോക്കരുത്'; ആദ്യം അടയ്ക്കേണ്ടത് ബാറുകളെന്ന് കെ.എസ് ശബരിനാഥൻ MLA

Last Updated:

സംസ്ഥാനത്ത് 90 ശതമാനം ആളുകളും ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ബാറുകൾ തുറന്നിരിക്കുന്നത് സാമൂഹ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർക്കാർ ആദ്യം അടയ്ക്കേണ്ടത് ബാറുകളാണ് കെ.എസ് ശബരിനാഥൻ MLA. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് ശബരിനാഥൻ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് 90 ശതമാനം ആളുകളും ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ബാറുകൾ തുറന്നിരിക്കുന്നത് സാമൂഹ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. റവന്യൂ മാത്രം നോക്കി ബാറുകൾ തുറന്നിരിക്കുന്നത് ശരിയല്ലെന്നും ശബരിനാഥൻ പറഞ്ഞു.
advertisement

ആളുകൾക്ക് ഒത്തുകൂടാൻ ഇന്ന് കേരളത്തിൽ തുറന്നിരിക്കുന്ന ഏക സ്ഥലം ബാറുകളാണ്. 565 ബാറുകൾ കേരളത്തിലുണ്ട്. 300 ബിയർ ആൻഡ് വൈൻ പാർലറുകളുണ്ട്. ഇവിടങ്ങളിലെല്ലാം ക്ലോസ്ഡ് ആയിട്ടുള്ള എ.സി ഹാളുകളാണ് ഉള്ളത്. രോഗം വ്യാപിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ് ബാറുകളെന്നും ശബരിനാഥൻ ചൂണ്ടിക്കാട്ടി.

You may also like:'ഭീതി പരത്തുന്ന പ്രസ്താവനകൾ പാടില്ല' തിരുവനന്തപുരം കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും, കാരണം...! സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹോട്ടലുകളൊക്കെ അടഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ ബാറുകൾ പ്രവർത്തിക്കുന്നത് ശരിയല്ല. വർക്കലയിൽ കൂടുതൽ ബാറുകളുള്ള സ്ഥലമാണ്. ഈ കാര്യത്തിൽ സർക്കാർ ഒരു നിലപാട് എടുക്കണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റവന്യൂ മാത്രം നോക്കരുത്'; ആദ്യം അടയ്ക്കേണ്ടത് ബാറുകളെന്ന് കെ.എസ് ശബരിനാഥൻ MLA
Open in App
Home
Video
Impact Shorts
Web Stories