കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ്
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
KMCC Leader slams Congress | ഗൾഫ് നാടുകളിലെ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയാണ് കേരള മുസ്ലിം കൾച്ചറൽ സെന്റർ എന്ന കെഎംസിസി. എല്ലാ ഗൾഫ് രാജ്യങ്ങളിലും സജീവ സാന്നിധ്യമായ കെഎംസിസി മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തമായ പോഷക സംഘടനയുമാണ്.
advertisement
ഡല്‍ഹി വരെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍ സമയം ചെലവഴിക്കുകയാണെന്നും പുത്തൂര്‍ റഹ്മാന്‍ വിമര്‍ശിക്കുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ സ്ഥിരം കോളമെഴുത്തുകാരനും കെ.എം.സി.സി യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റുമാണ് പുത്തൂര്‍ റഹ്മാന്‍.
advertisement
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം... എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകൂല........ എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാകൂലാന്ന് പറഞ്ഞ കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് വിട്ടതാണോ അതിനു നിര്‍ബന്ധിക്കപ്പെട്ടതാണോ..?! രാഹുല്‍ ഗാന്ധിയുടെ സ്വന്തക്കാരനും പ്രിയങ്കയുടെ അടുപ്പക്കാരനും ഒക്കെയായിട്ടും അവഗണിക്കപ്പെട്ടു എന്ന തോന്നലിലാകും ആ യുവനേതാവും പാളയം മാറിയത്.
advertisement
advertisement
advertisement
ഡല്‍ഹി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ജോതിരാദിത്യ സിന്ധ്യ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി തോന്നിയിരുന്നു. മാധവറാവു സിന്ധ്യയോടുള്ള ആദരവു കൊണ്ടും മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ യുവനേതാവെന്ന നിലക്കും സിന്ധ്യയോട് താല്പര്യം തോന്നിയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യം പ്രാധാന്യമേറിയതുമായിരുന്നു.
advertisement
''നില അതീവ ഗുരുതരം, കോണ്‍ഗ്രസ് പാര്‍ട്ടി മാറിച്ചിന്തിക്കണം. പാര്‍ട്ടിക്കു പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ. ''മാറിച്ചിന്തിക്കണം അല്ലെങ്കില്‍ ഞാന്‍ മാറിയിരുന്നി ചിന്തിക്കുമെന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.
advertisement
കോണ്‍ഗ്രസ്സിന്റെ യുവമുഖമായി അവതരിപ്പിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കൂടി പിണക്കി സംഘ്പരിവാര്‍ പാളയത്തിലെത്തിച്ചിരിക്കുന്നു കോണ്‍ഗ്രസ്സ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കേട്ടിരുന്നത് സിന്ധ്യ മുഖ്യ മന്ത്രിയാവുമെന്നായിരുന്നു, തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വന്നപ്പോള്‍ കമല്‍നാഥ് മുഖ്യമന്ത്രിയായി, പിന്നീട് വന്ന സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനവും രാജ്യസഭാസ്ഥാനവും യുവനേതാവിന് നിഷേധിക്കപ്പെട്ടു. നിരാശനായത് സിന്ധ്യ മാത്രമായിരുന്നില്ല എന്നതിന്റെ സൂചനയാണു കൂടെപ്പോയവര്‍. കോണ്‍ഗ്രസ്സ് നേതൃത്വം ഒരു പാഠവും പഠിച്ചില്ല എന്നത് ഖേദകരമാണ്. സകല നേതാക്കളെയും ബി.ജെ.പിയില്‍ എത്തിച്ചേ വിരമിക്കൂ എന്നു പ്രതിജ്ഞയെടുത്ത നേതാക്കള്‍ കോണ്‍ഗ്രസ്സ് മുക്തഭാരതം എന്ന ബി.ജെ.പിയുടെ കിനാവ് സാക്ഷാല്‍കരിച്ചു കൊടുക്കും. അതോടെ പോരിനല്ല പേരിനും പ്രതിപക്ഷമില്ലാത്ത ഭരണം സംഘ്പരിവാര്‍ സാധിക്കും.
advertisement
advertisement
കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളെ കൂടെ നിര്‍ത്തുന്നതിലും അനുനയിപ്പിക്കുന്നതിനും നേതൃത്വം പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ഭൂപടം മുഴുക്കെ ഫാസിസത്തിന്റെ കരാള ഹസ്തത്തിലാവും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ്സില്‍ നെഹ്രുവിന്റെയോ ഇന്ദിരയുടെയോ ഗുണവും വീര്യവുമുള്ള ഒരു നേതാവ് ഉണ്ടായിവരുമെന്നും ഇന്ത്യയെന്ന ആശയത്തെ മുന്നോട്ടു കൊണ്ടുപോകുന്ന രാഷ്ട്രീയ പക്വതയും ചടുലതയും തിരിച്ചു വരുമെന്നും ആശിക്കുന്നവര്‍ക്കു വേണ്ടിയെങ്കിലും ഒരല്പം അന്തസ്സെങ്കിലും കോണ്‍ഗ്രസ്സ് കാണിക്കണം. അല്ലെങ്കില്‍ ഈ പീടിക പൂട്ടി താക്കോലു കൂടി ബീ.ജെ.പിയെ ഏല്പിക്കുന്നതാകും നല്ലത്.