ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തനിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരവും നടിയുമായ മഞ്ജു പത്രോസ്. ഷോയ്ക്ക് അകത്ത് നടത്തിയ ഒരു പരാമര്‍ശത്തില്‍ ഖേദമുണ്ട്, അതിന് മാപ്പ് ചോദിച്ചിട്ടുമുണ്ട്. എന്നാൽ അതിനകത്ത് സ്വീകരിച്ച മറ്റ് നിലപാടുകളിൽ മാറ്റമില്ല. രജിത് കുമാര്‍ എന്ന മല്‍സരാര്‍ത്ഥിയെ പിന്തുണക്കുന്നവരും അതിനു ചുവടുപിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മഞ്ജു താക്കീതും നൽകി. ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തുമെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്‌ബോസിനോടും എന്നെ സ്നേഹിചവരോടും.
ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ഗ്‌ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം. അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങളോട്... ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.
സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്...,
Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ്ഗ്‌ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകു....
എന്നെ ഉപദ്രവിക്കരുത്...
എന്നെ വിട്ടേക്കൂ...
You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും...
ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം...
ഞാൻ അഹങ്കാരിയാണ്..
വിവരമില്ലാത്തവളാണ്....
സംസ്കാരമില്ലാത്തവളാണ്....നന്ദി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.