നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ , വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ , മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം , മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ എന്നിവരെ ആയിരുന്നു പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയത്. ഷാനിദിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്കും പരിശോധന നടത്തും. ഷാനിദിനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ആണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.സലീം, ഹസ്സൻ, മുബഷീര് എന്നിവരെ കരിപ്പൂർ വിമാനത്താവള പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഹസ്സനെ വല്ലപ്പുഴയിലും തെളിവെടുപ്പിന്റ ഭാഗമായി കൊണ്ടുപോയി.
advertisement
25000 രൂപക്കാണ് ചെർപ്പുളശ്ശേരി സംഘം കൊടുവള്ളിക്കാരുടെ ക്വട്ടേഷൻ എടുത്തത്. കള്ളക്കടത്ത് സംഘം സ്വർണം മറ്റാരും തട്ടിയെടുക്കാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്. ഗുണ്ടാ സംഘം എന്ന രീതിയിൽ ആണ് ഇവർ കള്ളക്കടത്തിൽ ഇടപെട്ടിരിക്കുന്നത്. കൊടുവള്ളിയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണം പലവട്ടമായി മറ്റുള്ളവർ 'പൊട്ടിച്ചു ' കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഇവർ സംരക്ഷണത്തിനായി ചെർപ്പുളശ്ശേരി സംഘത്തെ വിളിച്ചത്. കരിപ്പൂരിലേക്ക് കൊടുവള്ളിയിൽ നിന്ന് വന്നവർക്ക് ഒപ്പം നിൽക്കാൻ ആയിരുന്നു ഇവർക്ക് ലഭിച്ച നിർദ്ദേശം.
Also See- സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി
ദിവസങ്ങൾക്ക് മുൻപ് വിദേശത്ത് നിന്നും വന്ന മുബഷീർ ആണ് കൊടുവള്ളി സംഘവുമായി ഉള്ള കണ്ണി. വിദേശത്ത് നിന്നും ആണ് മുബഷീറിന് ഈ ക്വട്ടേഷൻ ലഭിച്ചത്. കള്ളക്കടത്തിൻ്റെ മുഖ്യ ആസൂത്രകൻ ആയ ഇപ്പൊൾ വിദേശത്തുള്ള കൊടുവള്ളി സ്വദേശി ആണ് മുബഷീറിനെ ഈ ചുമതല ഏൽപ്പിക്കുന്നത്. തുടർന്ന് 15 പേരുമായി മുബഷീർ കരിപ്പൂരിൽ എത്തുക ആയിരുന്നു. കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിന് ഒപ്പം നിൽക്കാൻ ആയിരുന്നു ഇവർക്ക് ലഭിച്ച നിർദേശം. 25000 രൂപക്ക് ആണ് 15 പേര് ചെർപ്പുളശ്ശേരിയിൽ നിന്നും കരിപ്പൂരിൽ എത്തിയത്. പിടിയിൽ ആയവരുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി ആണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് ആണ് നിലവിൽ അന്വേഷണം . കൊടുവള്ളി സംഘത്തിലെ രണ്ട് പേര് അടക്കം 10 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിൽ ആയിട്ടുള്ളത്.
പരാതിക്കാർ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇവർക്ക് എതിരെ കവർച്ച ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫോണുകളിൽ നിന്നും വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ മാസം 21 നാണ് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ 5 പേര് മരിച്ചത്. ഇവർ സ്വർണ കവർച്ച ലക്ഷ്യമിട്ട് എത്തിയ സംഘം ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ആണ് അന്വേഷണം തുടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.