പശുവിനു പുല്ലരിയാൻ പോയവരാണ് ആദ്യം കാർ കണ്ടത്. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. കാറിൻറെ എഞ്ചിൻ നമ്പറും ചെയ്സ് നമ്പറും പരിശോധന നടത്തിയതോടെ അർജുൻ ഉപയോഗിച്ച് കാർ തന്നെയാണ് ഇത് എന്ന് വ്യക്തമായി. വാഹനം കസ്റ്റഡിയിലെടുത്തു അതിനെ സംബന്ധിച്ച് പോലീസ് കസ്റ്റംസിന് റിപ്പോർട്ട് നൽകി.