ധനവകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിനിടയിലാണ് ആലപ്പുഴയിൽ നിന്നും മന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ ജില്ലാ നേതൃത്വം പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മന്ത്രി ഫേസ് ബുക്ക് ലൈക്ക് നോക്കി ആനന്ദം കണ്ടെത്തുന്നതല്ലാതെ കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപെടുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. കയർ ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ആഞ്ചലോസിന്റെ വിമർശനം.
Also read: കൈയ്യേറ്റക്കാർക്കെതിരെ കൊച്ചി കോർപ്പറേഷൻ; നിയമവിരുദ്ധമായി പ്രവർത്തിച്ച കടകൾ പൊളിച്ചുനീക്കി
advertisement
പ്രതിപക്ഷം കയർകേരളക്കെതിരെ ഉയർത്തിയ വിമര്ശനങ്ങൾ തന്നെയാണ് സിപിഐയും ഉയർത്തുന്നത്. തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി തന്നെ വിമർശനവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 26, 2020 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തോമസ് ഐസക് സർ സിപിയെക്കാൾ വലിയ ഏകാധിപതി'; ധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി CPI