പ്രസ്താവന പൂർണരൂപത്തിൽ
ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.യു.എ.പി.എ നിയമത്തിനെതിരെ ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തിയതാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഈ കരിനിയമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് സിപിഐ നടത്തിയിട്ടുള്ളത്.
വിചാരണ കൂടാതെ പ്രതികളെ തടങ്കലില്‍വെയ്ക്കുന്നതും കേസ് തെളിയിക്കാനുള്ള ബാധ്യത പ്രതികളുടെ മേല്‍ കെട്ടിവെയ്ക്കുന്നതുമായ നിരവധി കരിനിയമങ്ങള്‍ രാജ്യത്തുണ്ട്.
പലപ്പോഴും ഇവയ്ക്കെതിരെ ഉയര്‍ന്ന ജനരോഷം ചിലതെല്ലാം പിന്‍വലിക്കാനിടയാക്കി. അത്തരമൊരു കരിനിയമമാണ് യുഎപിഎ. കേരളത്തില്‍ ഈ നിയമം ഉപയോഗിക്കുന്നതിനെതിരെ പാര്‍ട്ടി നേരത്തെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
advertisement
Also Read 'യുഎപിഎ കരിനിയമം; സർക്കാർ വ്യക്തമായ നിലപാടെടുക്കും'; എം.എ ബേബി
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമേ ഇത്തരം കേസുകള്‍ എടുക്കാവൂ എന്ന് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുള്ളതാണ്. അതിന് വിരുദ്ധമായാണ് കോഴിക്കോട് രണ്ട് ചെറുപ്പക്കാര്‍ക്ക് നേര്‍ക്ക് യുഎപിഎ ചുമത്തിയിട്ടുള്ളത്.
Also Read 'യുഎപിഎ ചുമത്തുന്നത് ഇടതു നയമല്ല'; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ ഹൈക്കോടതി തന്നെ പൊലീസിന്റെ ഇത്തരം ശ്രമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ശ്യാംബാലക്യഷ്ണന്റെ കേസ് റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ വിധിന്യായവും രൂപേഷിന്റെ പേരില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കാനുള്ള ഹൈക്കോടതി വിധിയും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്ന നടപടി എല്‍ ഡി എഫിന് ഭൂഷണമല്ല.
Also Read ശക്തമായ തെളിവുണ്ട്; സിപിഎം പ്രവർത്തകർക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് ഐ.ജി