'യുഎപിഎ കരിനിയമം; സർക്കാർ വ്യക്തമായ നിലപാടെടുക്കും'; എം.എ ബേബി
Last Updated:
'യു.എ.പി.എ ഒരു കരിനിയമമാണ് എന്നതില്‍ സി.പി.എമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല.'
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ടു സി.പി.എം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത നടപടിക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണമെന്ന് ബേബി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
'യു.എ.പി.എ ഒരു കരിനിയമമാണ് എന്നതില്‍ സി.പി.എമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.'- ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.
യു എ പി എ ഒരു കരിനിയമമാണ് എന്നതില്‍ സിപിഐ എമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.
advertisement
Related News ശക്തമായ തെളിവുണ്ട്; യുഎപിഎ പിൻവലിക്കില്ലെന്ന് ഐ.ജി
Related News 'യുഎപിഎ ചുമത്തുന്നത് ഇടതു നയമല്ല'; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 6:32 PM IST