TRENDING:

'കാനം ഏകാധിപതി'; ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുതറ പാർട്ടിവിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

Last Updated:

സ്ഥാനാർഥി പ്രഖ്യാപനത്തിനെ തുടർന്ന് മുൻപെങ്ങുമില്ലാത്ത വിധമുള്ള പ്രതിഷേധങ്ങളാണ് സിപിഐയിലും നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തമ്പി മേട്ടുതറ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വെട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തിൽ പറയുന്നു. സിപിഐ ജില്ലാ കൗൺസിൽ ഹരിപ്പാട് സീറ്റിൽ ഉൾപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായിരുന്നു തമ്പി മേട്ടുതറ. ബിഡിജെഎസ് സ്ഥാനാർത്ഥിയായി തമ്പി മേട്ടുതറ ഹരിപ്പാട് മത്സരിക്കുമെന്ന് സൂചനയുണ്ട്.
advertisement

Also Read- സുരേഷ് ഗോപി ആശുപത്രി വിട്ടു; തൃശൂരിൽ ഉടൻ പ്രചാരണത്തിനില്ല; വിശ്രമം വേണമെന്ന് ഡോക്ടർമാർ

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും രാജി കത്തിൽ പറയുന്നു. കായംകുളത്തെ സിപിഐ നേതാവായ എൻ സുകുമാരപിള്ള സ്നേഹത്തോടെ ചേർത്ത് നിർത്തി പള്ളയ്ക്ക് കുത്തുന്നയാളാണെന്നും രാജിക്കത്തിലുണ്ട്. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്‍റെ മകനാണ് തമ്പി മേട്ടുതറ.

Also Read- Assembly Election 2021 | വൈപ്പിനിൽ കോൺഗ്രസിനെ തോൽപിക്കുമോ ഐഎൻടിയുസി?

advertisement

സ്ഥാനാർഥി പ്രഖ്യാപനത്തിനെ തുടർന്ന് മുൻപെങ്ങുമില്ലാത്ത വിധമുള്ള പ്രതിഷേധങ്ങളാണ് സിപിഐയിലും നടക്കുന്നത്. കൊല്ലം ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം തുടരുകയാണ്. സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ എ മുസ്തഫയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബാലറ്റിലൂടെ പ്രതിഷേധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് ചിഞ്ചുറാണിയെ തന്നെ സ്ഥാനാർഥിയാക്കി സിപിഐ മുന്നോട്ടുപോവുകയാണ്.

advertisement

Also Read- 'എതിരാളികൾക്ക് ആയുധം നൽകി'; ലതിക സുഭാഷിനെതിരെ കൂടുതൽ വനിതാ നേതാക്കൾ

എൽഡിഎഫിൽ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുക

സ്ഥാനാർഥി പട്ടിക ഇങ്ങനെ- 

നെടുമങ്ങാട്- ജി ആര്‍ അനില്‍

പുനലൂര്‍- പി എസ് സുപാല്‍

ചടയമംഗലം- ചിഞ്ചുറാണി

ചാത്തന്നൂര്‍- ജി എസ് ജയലാല്‍

വൈക്കം- സി കെ ആശ

പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍

അടൂര്‍-ചിറ്റയം ഗോപകുമാര്‍

നാദാപുരം-ഇ കെ വിജയന്‍

advertisement

കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍

ചിറയിന്‍കീഴ്- വി ശശി

ഒല്ലൂര്‍-കെ രാജന്‍

കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍

ചേര്‍ത്തല-പി പ്രസാദ്

ഹരിപ്പാട് - അഡ്വ. ആർ സജിലാൽ

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

കയ്‌പമംഗലം- ടി ടി ടൈസണ്‍

മഞ്ചേരി- ഡിബോണ നാസര്‍

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

പറവൂർ- എം ടി നിക്സൺ

പീരുമേട്- വാഴൂര്‍ സോമന്‍

തൃശൂര്‍-പി ബാലചന്ദ്രന്‍

നാട്ടിക- സി സി മുകുന്ദൻ

മണ്ണാര്‍ക്കാട്- സുരേഷ് രാജ്

തിരൂരങ്ങാടി- അജിത് കോളാടി

advertisement

ഏറനാട്-കെ ടി അബ്‌ദുൾ റഹ്മാന്‍

കാഞ്ഞങ്ങാട്-ഇ ചന്ദ്രശേഖരന്‍

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാനം ഏകാധിപതി'; ഹരിപ്പാട് സിപിഐ പരിഗണിച്ചിരുന്ന തമ്പി മേട്ടുതറ പാർട്ടിവിട്ടു; എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത
Open in App
Home
Video
Impact Shorts
Web Stories