കൊച്ചി: വൈറൽ ന്യൂമോണിയ ബാധയേത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ആശുപത്രി വിട്ടു. താരം പൂർണ്ണ ആരോഗ്യവാനാണെങ്കിലും പത്തു ദിവസം കൂടി വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.തുടർന്ന് കൊവിഡ് വാക്സീൻ എടുത്ത ശേഷം ആയിരിക്കും പ്രചരണ രംഗത്ത് സജീവമാകുക.
രണ്ട് ദിവസം മുൻപാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. അനാരോഗ്യം കാരണം വിശ്രമം അത്യാവശ്യമായത് പ്രചാരണ പ്രവര്‍ത്തനങ്ങൾക്ക് അടക്കം തിരിച്ചടിയാകുമോ എന്ന് ആശങ്കയും സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.