മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്. മൂവാറ്റുപുഴ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജ്. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചായിരുന്നു സിപിഐയുടെ മാര്‍ച്ച്.
Also Read: ദമ്പതികള്‍ക്ക് മര്‍ദനം: പ്രതി ഒളിവില്‍; കേസെടുക്കുമെന്ന് വനിതാ കമ്മീഷനും എസ്പിയും
വൈപ്പിന്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാത്. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
advertisement
ഇന്ന് നടത്തിയ മാര്‍ച്ചിലും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തിരുന്നു.
