സ്പീക്കർ പങ്കെടുത്തപ്പോഴും ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന നെടുമങ്ങാട് എംഎൽഎ സി.ദിവാകരൻ പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎൽഎ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. എന്നാൽ സഭാ സമ്മേളനത്തിനിടയിലും സ്പീക്കർ ഉച്ചയോടെയാണ് ഉദ്ഘാടനത്തിനെത്തിയത്.
2019 ഡിസംബർ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാർഥം ഉച്ചയോടെയാണു നടന്നത്. ദിവാകരൻ മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങിൽ നിന്നു വിട്ടുനിന്നു.
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
advertisement
അതേസമയം കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ സ്വപ്നയുമായുള്ള സൗഹൃദത്തെ തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് ശ്രീരാമകൃഷ്ണൻ വിശദീകരിച്ചത്. ഔദ്യോഗിക പദവി ഉപയോഗിച്ച് അവർ അങ്ങോട്ടുണ്ടാക്കിയ സൗഹൃദം മാത്രമാണിതെന്നും പാർട്ടി കരുതുന്നു. എന്നാൽ സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണു നേതൃത്വത്തിനുള്ളത്. വിവാദം ഉയർന്നതോടെ ജില്ലാ നേതൃത്വത്തിൽ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു.
