ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം തികയും മുൻപാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പോളിംഗും വോട്ടെണ്ണലും നീട്ടി വെക്കണമെന്നു ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വോട്ടർ പട്ടിക പുതുക്കുന്നത് ജൂലൈ ഒന്ന് വരെയാക്കി ചുരുക്കിയത് പൗരന്റെ വോട്ട് അവകാശ നിഷേധമാണെന്നും അസാധാരണ നീക്കം നടത്തിയതിന് പിന്നിൽ എന്താണ് കാരണം എന്ന് പരിശോധിക്കണം എന്നും വി എൻ വാസവൻ പറഞ്ഞു.
Also Read- പുതുപ്പള്ളിയില്‍ വിമതനായി മത്സരിക്കില്ല; ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം തള്ളി നിബു ജോണ്‍
advertisement
ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5നാണ് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നത്. ഇതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷയും നല്‍കി.
Also Read- സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.