പുതുപ്പള്ളിയില്‍ വിമതനായി മത്സരിക്കില്ല; ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം തള്ളി നിബു ജോണ്‍

Last Updated:

മത്സരിക്കുന്നതിനെ കുറിച്ച് നേതൃത്വം ചോദിച്ചിരുന്നു എന്നും താൽപര്യമില്ലെന്ന് അറിയിച്ചെന്നും നിബു ജോൺ ന്യൂസ് 18നോട് പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോണ്‍. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കേട്ട പേര് നിബു ജോണിന്‍റെതായിരുന്നു. പുതുപ്പള്ളിയിൽ വിമതനായി മത്സരിക്കുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണ്. മത്സരിക്കുന്നതിനെ കുറിച്ച് നേതൃത്വം ചോദിച്ചിരുന്നു എന്നും താൽപര്യമില്ലെന്ന് അറിയിച്ചെന്നും നിബു ജോൺ ന്യൂസ് 18നോട് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴെ കെപിസിസി നേതൃത്വം ഇക്കാര്യം തന്നോട് ചോദിച്ചിരുന്നു. അപ്പോള്‍ തന്നെ തന്‍റെ പേര് സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി നിബു വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുമായി അകല്‍ച്ചയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം തള്ളി. ‘രോഗാവസ്ഥയിലായിരുന്നപ്പോഴും ഉമ്മന്‍ചാണ്ടിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നയാളാണ് ഞാന്‍, അദ്ദേഹവുമായി ആര്‍ക്കും അകലാന്‍ കഴിയുകയില്ല. അദ്ദേഹത്തിന് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്തും ഫോണിലൂടെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഒരോ മൂളലിന്‍റെയും അര്‍ത്ഥം പോലും എനിക്ക് മനസിലാകുമായിരുന്നു’- നിബു ജോണ്‍ പറഞ്ഞു.
advertisement
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാലമാണിത്. ഇങ്ങനെ ഒരു പ്രചരണം നടത്താന്‍ വേണ്ടി തനിക്ക് ശത്രുക്കളൊന്നും ഇല്ല. എല്ലാ കോണ്‍ഗ്രസുകാരെ പോലെയും ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുണ്ടാകുമെന്ന് നിബു ജോണ്‍ വ്യക്തമാക്കി.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി മന്ത്രി വി.എന്‍ വാസവന്‍ രംഗത്തെത്തി. നിബു ജോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും  സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയുമുള്ള  ആളുകള്‍ സിപിഎമ്മില്‍ തന്നെയുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയില്‍ വിമതനായി മത്സരിക്കില്ല; ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം തള്ളി നിബു ജോണ്‍
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement