ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ കടുത്ത ആശങ്കയിലായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ കാർഷിക മേഖല വിദേശ രാജ്യങ്ങളുടെ താല്പര്യങ്ങൾക്കായി പ്രധാനമന്ത്രി തുറന്നുകൊടുത്തെന്നും അമേരിക്കയുമായി കരാറുകളിൽ ഒപ്പിട്ടുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം സഞ്ജു സാംസണെയും പ്രസംഗത്തിൽ രാഹുൽ ഗാന്ധി പ്രശംസിച്ചു.
യാത്രക്ക് ചില സവിശേഷതകൾ ഉണ്ടായിരുന്നുവെന്നും കേരളത്തെ പിടിച്ചുയർത്താനുള്ള പദ്ധതികൾ ഈ യാത്രയിൽ സൃഷ്ടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പഞ്ഞു.സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിൽ ഒരു പ്രസ്ഥാനവും എടുക്കാത്ത തയ്യാറെടുപ്പ് നടത്തിയാണ് യുഡിഎഫ് ഇലക്ഷനെ നേരിടുന്നത്
advertisement
ഒരു നിയോ കേരള മോഡൽ ആണ് യൂ ഡി എഫിന്റെ വാക്ക്.സെക്രെട്ടേറിയറ്റിനെ ഇന്ത്യയിലെ നമ്പർ വൺ ആക്കുമെന്നും ഗവണ്മെന്റ് പദ്ധതികൾക്ക് വിശ്വാസ്യത ഉണ്ടാവുമെന്നും അദ്ദേഹം പഞ്ഞു.ഒരു വലിയ മാറ്റത്തിനായുള്ള തയ്യാറെടുപ്പുമായി യൂ ഡി എഫ് വരുകയാണെന്നും ടീം യൂ ഡി എഫ് 100 ൽ അധികം സീറ്റുകളുമായി അധികാരത്തിൽ വരുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
10 വർഷത്തെ ദുർഭരണം അവസാനിപ്പിച്ച് 100 സീറ്റ് നേടി യു.ഡി.എഫ് ഭരണത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഗവണ്മെന്റ് എതിരെയുള്ള പോരാട്ടമാണ് നാം നടത്തുന്നത്. സർക്കാർ എത്ര പരസ്യം നൽകിയാലും മുഖം രക്ഷിക്കാൻ കഴിയില്ലെന്നും അഴിമതി ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ ഒരേ ഒരു നേതാവേ ഉള്ളു അത് രാഹുൽ ഗാന്ധിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു
പത്തുകൊല്ലത്തിന് ശേഷം ജനങ്ങൾ ൾ ഭരണ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും കേരളത്തിലെ യൂ ഡി എഫ് ഒറ്റകെട്ടാണെന്നും പറഞ്ഞ കെസി വേണുഗോപാൽ
സർക്കാർ ജീവനക്കാർക്ക് 10 കൊല്ലമായി ഒന്നും കൊടുക്കാതെ ഭരണം മാറി വരുമ്പോൾ അടുത്ത സർക്കാരന്റെ തലയിൽ വെക്കാൻ വേണ്ടി പലതും പ്രഖ്യാപിക്കുകയാണെന്ന് ആരോപിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,കെ സുധാകരൻ തുടങ്ങിയ പ്രമുഖ നേതാക്കളും സമാപന സമ്മേളനത്തിൽസംസാരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളും പുതുയുഗ യാത്ര സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര,കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി, യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ് നടന്നത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദ്ദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെല്‍ത്ത് കോണ്‍ക്ലേവിന്റെ നയരേഖ കോഴിക്കോടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു. 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന സംവാദവും പതിനാല് ഇടങ്ങളില്‍ സംഘടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കര്‍ഷകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ലോട്ടറി തൊഴിലാളികള്‍, പ്രീ പ്രൈമറി ടീച്ചേഴ്സ്, കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ സംവാദ പരിപാടികളില്‍ പങ്കെടുത്തു.
