പരിപാടിയിൽ നിന്നും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു കരിങ്കൊടി കാണിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്‍റെ തുടർച്ചയാണ് ഇന്ന് പാർട്ടി ഓഫീസുകൾ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഎം പാർട്ടി ഓഫീസ് ആക്രമിക്കുകയായിരുന്നു എന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നത്.
Also Read- 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി
advertisement
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനം നടക്കുന്ന സമയത്ത് സിപിഎം പ്രവർത്തകർ കോൺഗ്രസിൻറെ പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറുകയും പാർട്ടി ഓഫീസ് തല്ലിത്തകർക്കുകയും ആയിരുന്നുവെന്നാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് പുനലൂർ ഡിവൈഎസ്പി കുന്നിക്കോട് സിഐ പുനലൂർ സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ക്യാമ്പ് ചെയ്യുകയാണ്.