Also read-‘റഷ്യയുടെ ലൂണ വീണു, ഗണപതിപൂജ ചെയ്ത ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും’; കെ സുരേന്ദ്രൻ
ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഹരിദാസ്. യൂണിയനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാൾ പരാതിക്കാരിക്ക് അയച്ചിരുന്നു. തുടർന്ന് ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നൽകുകയായിരുന്നു.
advertisement
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Aug 20, 2023 10:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സിപിഎം ജില്ലാക്കമ്മറ്റി അംഗത്തിന് സസ്പെൻഷൻ
