TRENDING:

'കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീയ്ക്ക് പോലും പ്രസവിക്കാന്‍ തോന്നും'; എം.വി ജയരാജന്‍

Last Updated:

കോണ്‍ഗ്രസുകാരുടെ കാലത്ത് മെഡിക്കല്‍ കോളേജ് അല്ലെന്നും 'മേഡിക്കല്‍' കോളേജായിരുന്നെന്ന് എംവി ജയരാജന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീയ്ക്ക് പോലും പ്രസവിക്കാന്‍ തോന്നുമെന്ന് സിപിഎം നേതാവ് എം.വി ജയരാജന്‍. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കുടുംബ സഹായനിധി കൈമാറുന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ പ്രസംഗം.
advertisement

കേരളത്തിന്റെ ആരോഗ്യരംഗത്തെ വികസനത്തെക്കുറിച്ചായിരുന്നു എംവി ജയരാജന്റെ പ്രസംഗം. 'ഒന്നാം സ്ഥാനമാ കേരളത്തിന്. ആരാ പറയുന്നത്. നീതി ആയോഗ്. അതിന്റെ ചെയര്‍മാന്‍ ആരാ. നരേന്ദ്രമോദി. നരേന്ദ്ര മോദിയ്ക്ക് അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഈ കുമ്പക്കുടിയില്‍ തറവാട്ടുകാരാ സുധാകരനെന്താ അംഗീകരിക്കാന്‍ കഴിയാത്തത്?' അദ്ദേഹം പറഞ്ഞു.

Also Read-കണ്ണനെ കൺനിറയെ കാണാൻ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

കോണ്‍ഗ്രസുകാരുടെ കാലത്ത് മെഡിക്കല്‍ കോളേജ് അല്ലെന്നും 'മേഡിക്കല്‍' കോളേജായിരുന്നെന്ന് എംവി ജയരാജന്‍ വിമര്‍ശിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് കൊണ്ടുവന്ന ആരോഗ്യ നയംകൊണ്ട് ആശുപത്രികള്‍ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കോവിഡ് വന്നപ്പോള്‍ തീര്‍ന്നെന്ന് കരുതിയാണെന്നും പരിയാരം മെഡിക്കല്‍ കോളേജ് ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

advertisement

Also Read-'അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല; ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്?' കുഞ്ഞാലിക്കുട്ടി

വിദ്യാഭ്യാസ മേഖലയിലും മാറ്റം വന്നെന്ന് അദ്ദേഹം പറഞ്ഞു. നല്ല വിദ്യാഭ്യാസ സൗകര്യമുള്ള സ്‌കൂളുകള്‍ ഉള്ളതുകൊണ്ടാണെന്നും എല്ലാ സര്‍ക്കാര്‍ സ്‌കൂളും മെച്ചപ്പെട്ടെന്നും എംവി ജയരാജന്‍ പറഞ്ഞു. സ്‌കൂളുകളിലെ അടുക്കള ഹൈടെക്ക് ആയെന്നും ഇതൊക്കെ ഉമ്മന്‍ചാണ്ടി പത്തുവര്‍ഷം ഭരിച്ചാല്‍ നടക്കുമോ എന്നും ജയരാജന്‍ ചോദിച്ചു.

News Summery : CPM Kannur district secretary M.V Jayarajan says obstetrics ward of Kannur district hospital tempts even sterilised women for a another delivery

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീയ്ക്ക് പോലും പ്രസവിക്കാന്‍ തോന്നും'; എം.വി ജയരാജന്‍
Open in App
Home
Video
Impact Shorts
Web Stories