കണ്ണനെ കൺനിറയെ കാണാൻ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും മുന്‍ എഐഎസ്എഫ് നേതാവും യൂത്ത് കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്നലെ മുന്‍ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. കസവുമുണ്ടും നേരിയതും അണിഞ്ഞ് തനി മലയാളി ലുക്കിലായിരുന്നു അദ്ദേഹം ദര്‍ശനം നടത്തിയത്.
ജെഎന്‍യു സമര നായകനെന്ന നിലയില്‍ പ്രശസ്തനായ കനയ്യ കുമാര്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2022 1:45 PM IST


