TRENDING:

'മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം പുറകിൽ നിന്ന് ആംഗ്യം കാട്ടുന്നു; കൂട്ടിവായിക്കുമ്പോൾ എന്തോ പന്തികേടുതോന്നും': എ.കെ. ബാലൻ

Last Updated:

മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നില്‍ നിന്ന് ബല്‍റാം ആംഗ്യം കാട്ടുന്നു, ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നില്‍ നിന്ന് ബല്‍റാം ആംഗ്യം കാട്ടുന്നു, ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു.
എ.കെ ബാലന്‍
എ.കെ ബാലന്‍
advertisement

Also Read- ‘മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് ആസൂത്രിതം’; മൈക്കിന്റെ കേബിൾ ചവിട്ടിമുറുക്കിയെന്ന് പൊലീസ്

കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് സാധാരണ നിലയില്‍ തോന്നും. ഇതു സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലന്‍ പറഞ്ഞു.

Also Read- ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്തു

advertisement

മൈക്ക് കേടായതില്‍ പൊലീസ് കേസെടുത്തതിനെക്കുറിച്ച് അറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനുമില്ലെന്ന് ബാലന്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കണമെന്ന് കോണ്‍ഗ്രസിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് ഇതു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി ടി തോമസിനെതിരെ ഒരക്ഷരം വ്യക്തിപരമായി പറയരുതെന്നു തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഎം എന്നും എ കെ ബാലന്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം പുറകിൽ നിന്ന് ആംഗ്യം കാട്ടുന്നു; കൂട്ടിവായിക്കുമ്പോൾ എന്തോ പന്തികേടുതോന്നും': എ.കെ. ബാലൻ
Open in App
Home
Video
Impact Shorts
Web Stories