എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇ.പി ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതുപക്ഷത്തിന്റെ സഹായമുണ്ടെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
advertisement
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ ആരോപണത്തിന് പിന്നാലെയായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞത്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചർച്ച. ഇ പി ജയരാജന് പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും ബിജെപി കേന്ദ്ര നേതൃത്വവുമായി ഇ പി ചർച്ച നടത്തിയെന്നും കെ.സുധാകരൻ ആരോപിച്ചിരുന്നു.