'ഇ.പി. ജയരാജനുമായി ജാവദേക്കർ ചർച്ച നടത്തി; BJPയെ സഹായിച്ചാൽ ലാവലിൻ കേസ് ഒതുക്കാമെന്ന് ഉറപ്പുനൽകി': ദല്ലാള്‍ നന്ദകുമാർ

Last Updated:

''സുരേഷ് ​ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്ന് ഇ പി വ്യക്തമാക്കി''

കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ. ഇ പി ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതുപക്ഷത്തിന്റെ സഹായമുണ്ടെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
'ഞങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ജാവദേക്കർ പറഞ്ഞപ്പോൾ രക്ഷയില്ലെന്ന് ഇ പി മറുപടി നൽകി. എന്നാൽ, ബിജെപിയെ സഹായിച്ചാൽ പകരമായി എസ്എൻസി ലാവലിൻ കേസ് ഞങ്ങൾ ഇല്ലാതാക്കുമെന്നും സ്വർണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളിൽ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു.
'വൈദേകം' റിസോർട്ടിനേക്കുറിച്ചുള്ള പരാമർശമുണ്ടായപ്പോൾ, ആ വിഷയത്തിൽ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശൽ വേണ്ടെന്നും ഇ പി പറഞ്ഞു. ഇതോടെ സുരേഷ് ​ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്ന് ഇ പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സുരേഷ് ​ഗോപിയെ മാറ്റാമോയെന്ന് ഇ പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കർ പറയുകയും ചെയ്തു. ഇതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താൻ ചർച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ പി വന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
ഇ പി ജയരാജിനോട് സംസാരിച്ചശേഷമാണ് ഇപ്പോൾ മാധ്യമങ്ങളെ കാണുന്നതെന്നും നന്ദകുമാർ പറഞ്ഞു. രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും പി കെ കുഞ്ഞാലികുട്ടിയെയും ജാവദേക്കർ കണ്ടിരുന്നു. പക്ഷേ ആ ശ്രമം പാഴായെന്നും നന്ദകുമാർ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇ.പി. ജയരാജനുമായി ജാവദേക്കർ ചർച്ച നടത്തി; BJPയെ സഹായിച്ചാൽ ലാവലിൻ കേസ് ഒതുക്കാമെന്ന് ഉറപ്പുനൽകി': ദല്ലാള്‍ നന്ദകുമാർ
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement